Malayankunju Song : എ ആര്‍ റഹ്‍മാന്‍ മാജിക്ക് മലയാളത്തില്‍; 'മലയന്‍കുഞ്ഞി'ലെ ഗാനമെത്തി

Published : Jul 19, 2022, 07:24 PM ISTUpdated : Jul 19, 2022, 07:31 PM IST
Malayankunju Song : എ ആര്‍ റഹ്‍മാന്‍ മാജിക്ക് മലയാളത്തില്‍; 'മലയന്‍കുഞ്ഞി'ലെ ഗാനമെത്തി

Synopsis

1992ൽ വന്ന 'യോദ്ധാ'യാണ് ഇതിനു മുൻപ് റഹ്‍മാന്‍ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം

30 വര്‍ഷങ്ങള്‍ക്കുശേഷം എ ആര്‍ റഹ്‍മാന്‍ (A R Rahman) സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമായാണ് ഫഹദ് ഫാസില്‍ (Fahadh Faasil) നായകനാവുന്ന മലയന്‍കുഞ്ഞ് (Malayankunju) എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മണ്ണും നിറഞ്ഞേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍.

സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ രചനയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ്. രജിഷ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

ALSO READ : എ ആർ റഹ്‍മാന്‍റെ ​'ചോലപ്പെണ്ണേ..​'; ഫഹദിന്‍റെ ​'മലയൻകുഞ്ഞ്' ആദ്യഗാനം

അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പി കെ ശ്രീകുമാർ, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കർ, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം റിയാസ്- ഹബീബ്, ഡിസൈൻ ജയറാം രാമചന്ദ്രൻ, കളറിസ്റ്റ് ലിജു പ്രഭാകർ, മാർക്കറ്റിംഗ് ഹെയിൻസ്, വാർത്താ പ്രചരണം എം ആർ പ്രൊഫഷണൽ.

1992ൽ വന്ന 'യോദ്ധാ'യാണ് ഇതിനു മുൻപ് റഹ്‍മാന്‍ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന 'ആടുജീവിതം' റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്