'മെ​ഗാസ്റ്റാർ ഓൺ ഫയർ'; തിയറ്ററുകളിൽ തീപാറിക്കാൻ 'ക്രിസ്റ്റഫർ', പ്രമോ സോം​ഗ് എത്തി

Published : Feb 05, 2023, 06:52 PM ISTUpdated : Feb 05, 2023, 06:57 PM IST
'മെ​ഗാസ്റ്റാർ ഓൺ ഫയർ'; തിയറ്ററുകളിൽ തീപാറിക്കാൻ 'ക്രിസ്റ്റഫർ', പ്രമോ സോം​ഗ് എത്തി

Synopsis

മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രം​ഗങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

മ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്റെ പ്രമോ സോം​ഗ് പുറത്തുവിട്ടു. തിയറ്ററുകളിൽ പ്രേക്ഷകരിൽ ആവേശം കൊള്ളിക്കാൻ ഉതകുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സം​ഗീതം നൽകിയ ​ഗാനം ജാക്ക് സ്റ്റൈൽസ് ആണ് വരികൾ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രം​ഗങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. 

കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. 

'അവർ ചെറുപ്പക്കാരല്ലേ, സ്വാഭാവികം'; യുവ നടന്മാരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്