നായകനായി ദിലീഷ് പോത്തന്‍; ജാസി ഗിഫ്റ്റിന്‍റെ ആലാപനത്തില്‍ 'മനസാ വാചാ' സോംഗ്

Published : Jan 30, 2024, 08:47 AM IST
നായകനായി ദിലീഷ് പോത്തന്‍; ജാസി ഗിഫ്റ്റിന്‍റെ ആലാപനത്തില്‍ 'മനസാ വാചാ' സോംഗ്

Synopsis

നവാഗതനായ ശ്രീകുമാർ പൊടിയന്‍

നടനും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന 'മനസാ വാചാ'യുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി. 'മനസാ വാചാ കർമ്മണാ' എന്ന പേരിൽ എത്തിയ പ്രൊമോ സോംഗ് ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. സുനിൽ കുമാർ പി കെ വരികളും സംഗീതവും ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം നേടുകയാണ്. 

നവാഗതനായ ശ്രീകുമാർ പൊടിയനാണ് മനസാ വാചാ എന്ന ചിത്രത്തിന്‍റെ സംവിധായകൻ. മജീദ് സെയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. വിനോദിപ്പിക്കുന്ന എന്‍റര്‍ടെയ്നര്‍ ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഒനിയേൽ കുറുപ്പാണ് സഹനിർമ്മാതാവ്.  തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ദിലീഷ് പോത്തനാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിക്കൊണ്ട് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാർ, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ഛായാഗ്രഹണം എൽദോ ബി ഐസക്ക്, ചിത്രസംയോജനം ലിജോ പോൾ, സംഗീതം സുനിൽകുമാർ പി കെ, സൗണ്ട് ഡിസൈൻ മിഥുൻ ആനന്ദ്, പ്രൊജക്ട് ഡിസൈൻ ടിൻ്റു പ്രേം, കലാസംവിധാനം വിജു വിജയൻ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, ആഷിഷ് ജോളി ഡിസൈനർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ് രമേഷ് അയ്യർ, ഡിഐ എഡിറ്റർ ഗോകുൽ ജി ഗോപി, 2ഡി ആനിമേഷൻ സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ സനൂപ് ഇ എസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, കൊറിയോഗ്രഫി യാസെർ അറഫാത്ത്, പിആർ ആന്‍ഡ് മാർക്കറ്റിംഗ് തിങ്ക് സിനിമ മാർക്കറ്റിംഗ് സൊല്യൂഷൻസ്.

ALSO READ : മരുഭൂമിയില്‍ സൃഷ്‍ടിച്ച വിസ്‍മയം; 'മലൈക്കോട്ടൈ വാലിബന്‍' മേക്കിംഗ് വീഡിയോ

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്