Centimeter Song : 'കിം കിം കിമ്മി'ന്റെ തമിഴ് വെർഷൻ; ​ഗായകയായി മഞ്ജു, 'സെന്റീമീറ്റർ' ​പാട്ടെത്തി

Published : May 15, 2022, 06:15 PM IST
Centimeter Song : 'കിം കിം കിമ്മി'ന്റെ തമിഴ് വെർഷൻ; ​ഗായകയായി മഞ്ജു, 'സെന്റീമീറ്റർ' ​പാട്ടെത്തി

Synopsis

മെയ് 20ന് ചിത്രം തിയറ്ററുകളിൽ എത്തും. 

ഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'(Jack N Jill). കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിലെ കിം കിം ​ഗാനം ഏറെ വൈറലായിരുന്നു. നിരവധി പേർ പാട്ടിനൊപ്പം ചുവടുവയ്ക്കുകയും ചെയ്തു. സെന്റിമീറ്റര്‍(Centimeter) എന്ന പേരില്‍ തമിഴിലും ചിത്രമൊരുങ്ങുന്നുണ്ട്.  ഇപ്പോഴിതാ ​​ഗാനത്തിന്റെ തമിഴ് വെർഷൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

തമിഴ് വേര്‍ഷനും മഞ്ജു വാര്യര്‍ തന്നെയാണ് പാടിയിരിക്കുന്നത്. മഞ്ജുവിനൊപ്പം യോഗി ബാബുവും ഗാനരംഗങ്ങളിലുണ്ട്.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കോമഡിയും ആക്ഷനും എല്ലാം ഉള്‍പ്പെടുന്ന ഒരു പക്കാ എന്റർടെയ്നർ ആകും ചിത്രമെന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചന. 

മെയ് 20ന് ചിത്രം തിയറ്ററുകളിൽ എത്തും. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ്  ജില്ലെന്ന് ഉറപ്പു നൽകുന്നതാണ് അടുത്തിടെ പുറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. 

തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ,  പ്രൊഡക്ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, വിഎഫ്എക്സ് ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ