കൈതപ്രത്തിന്‍റെ വരികള്‍ക്ക് ദീപാങ്കുരന്‍റെ സംഗീതം; 'മെഹ്ഫിലി'ലെ രണ്ടാമത്തെ ഗാനം

Published : Jul 30, 2025, 03:51 PM IST
mehfil malayalam movie second video song jayaraj Kaithapram Deepankuran

Synopsis

ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം

ജയരാജ്‌ സംവിധാനം ചെയ്യുന്ന മെഹ്ഫിൽ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി അരവിന്ദ് വേണുഗോപാൽ ആലപിച്ച കാണാതിരുന്നാൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു മെഹ്ഫിൽ രാവ് ദൃശ്യവൽക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്.

സിനിമാ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫില്‍ ആയിരുന്നു. ഒരിക്കൽ അത് നേരിൽ കണ്ട ജയരാജിന്റെ ഹൃദയവിഷ്കാരമാണ് മെർഫിൽ എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ. കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീതം നൽകിയ എട്ട് മനോഹര ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ജയരാജ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നൊന്തവർക്കേ നോവറിയൂ എന്ന വീഡിയോ ഗാനം ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മുസ്തഫ, ദേവി ശരണ്യ എന്നിവരാണ് ഈ ഗാനം ആലപിച്ചത്.

മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. മുകേഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമിതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഭാര്യയുടെ വേഷത്തില്‍ ആശ ശരത് ആണ് എത്തുന്നത്. ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, കൈലാഷ്, രണ്‍ജി പണിക്കർ, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാൽ, മനോജ്‌ ഗോവിന്ദൻ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേഷ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ്‌ ഗോവിന്ദൻ നിർമിക്കുന്ന മെഹ്ഫിൽ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവ്വഹിക്കുന്നു. രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, ദേവി ശരണ്യ, മുസ്തഫ മാന്തോട്ടം, ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ. സത്യം ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേമചന്ദ്രൻ പുത്തൻചിറ, രാമസ്വാമി നാരായണസ്വാമി, എഡിറ്റിംഗ് വിപിൻ മണ്ണുർ, കല സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് ലിബിൻ മോഹൻ, വസ്ത്രലങ്കാരം കുമാർ എടപ്പാൾ,സൗണ്ട് വിനോദ് പി ശിവറാം, കളർ ബിപിൻ വർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിനോയ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം. ഓഗസ്റ്റ് എട്ടിന് മെഹ്ഫിൽ തിയറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്