തോൽപാവക്കൂത്തിൽ ഒരു മ്യൂസിക്കൽ വീഡിയോ; വൈറലായി 'മിണ്ടി മീട്ടാം'

Published : Sep 02, 2020, 09:11 AM ISTUpdated : Sep 02, 2020, 09:24 AM IST
തോൽപാവക്കൂത്തിൽ ഒരു  മ്യൂസിക്കൽ വീഡിയോ; വൈറലായി 'മിണ്ടി മീട്ടാം'

Synopsis

വികൃതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ എംസി ജോസഫാണ് മ്യൂസിക്കൽ വീഡിയോ ഒരുക്കിയിരിക്കുന്നത്

കോവിഡ് കാലമാണ്, പഴയതു പോലെ സിനിമ ഷൂട്ടിംഗ് ഒന്നും തന്നെ നടക്കുന്നില്ലാ. സാമൂഹിക അകലം പാലിക്കേണ്ട സമയമായതിനാൽ തന്നെ വലിയ ആൾക്കൂട്ടത്തിൽ ഷൂട്ടിംഗ് സാധ്യമല്ലാ, ഈ അവസ്ഥയിൽ വിത്യസ്തമായി എങ്ങനെ ഒരു  മ്യൂസിക് വീഡിയോ ഒരുക്കാം എന്ന് തെളിയിക്കുകയാണ് 'വികൃതി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ എംസി ജോസഫ്. പുരാതന കലാരൂപമായ തോൽപാവക്കൂത്ത് ആധുനിക സങ്കേതിക ഉപയോഗിച്ച് ഏറെ രസകരമായി ഒരു മ്യൂസിക് വീഡിയോയിലൂടെ  അവതരിപ്പിച്ചിരിക്കുകയാണ് എംസി ജോസഫ്. 'മിണ്ടി മീട്ടാം' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ  ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു.

കൊച്ചി മെട്രോ, ബിനാലെ, ഫുട്ബോൾ, ബുള്ളറ്റ് യാത്ര, ക്യാമ്പസ്, തീയേറ്റർ, തട്ടുകട ഇവയെല്ലാം തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഗാനം പങ്കുവെക്കുന്നത്. അഡ്വ.ഷാഹൂൽ മേഴാത്തൂര്‍ ആണ് ഗാനം എഴുതിയിരിക്കുന്നത്. സംഗീതം നൽകി പാടി അവതരിപ്പിച്ചിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്. ഷൊർണൂരിലെ തോൽപാവക്കൂത്ത് കലാകേന്ദ്രം ഇൻസിറ്റിറ്റ്യൂട്ടിന്‍റെ ഭാഗമായുള്ളവരാണ്  പാവക്കൂത്ത് അവതരിപ്പിച്ചത്.
 

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്