'ശ്യാമസുന്ദര കേരകേദാര ഭൂമി'; മലയാളികളുടെ പ്രിയഗാനത്തിന്‍റെ കവറുമായി സാധിക

Published : Sep 01, 2020, 04:01 PM IST
'ശ്യാമസുന്ദര കേരകേദാര ഭൂമി'; മലയാളികളുടെ പ്രിയഗാനത്തിന്‍റെ കവറുമായി സാധിക

Synopsis

നേരത്തെ 'നിറ'ത്തിലെ 'യാത്രയായ് സൂര്യാങ്കുരം', 'മഴ'യിലെ 'വാര്‍മുകിലേ', തമിഴ് ചിത്രം 96ലെ 'കാതലേ' എന്നീ ഗാനങ്ങളുടെ കവര്‍ വെര്‍ഷനുകള്‍ സാധിക പാടിയിട്ടുണ്ട്. ഇതൊക്കെ വലിയ രീതിയില്‍ ആസ്വാദകപ്രീതി നേടിയിരുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റിന്‍റെ റിയാലിറ്റി ഷോ, സ്റ്റാര്‍ സിംഗര്‍ ജൂനിയറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ് സാധിക. ഇപ്പോഴിതാ മലയാളികളുടെ ഒരു പ്രിയഗാനത്തിന്‍റെ കവര്‍ വെര്‍ഷനുമായി എത്തിയിരിക്കുകയാണ് അവര്‍. എന്നാല്‍ അതൊരു സിനിമാഗാനവുമല്ല. ഏഷ്യാനെറ്റിനുവേണ്ടി പി ഭാസ്കരന്‍റെ വരികളില്‍ എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ സിഗ്നേച്ചര്‍ ഗാനമാണ് സാധിക വീണ്ടും ആലപിച്ചിരിക്കുന്നത്. കല്യാണി മേനോനും സുജാതയും ചേര്‍ന്നായിരുന്നു ഒറിജിനല്‍ വെര്‍ഷന്‍ പാടിയത്. ഈ ഗാനത്തോട് സംഗീതപ്രേമികള്‍ക്കുള്ള പ്രിയം വ്യക്തമാക്കുന്നതാണ് സാധികയുടെ ആലാപനത്തിന് യുട്യൂബില്‍ ലഭിക്കുന്ന കമന്‍റുകള്‍.

വിവേക് കെ സി ആണ് വയലിന്‍. ഗിത്താര്‍ ഹരികൃഷ്ണന്‍ പി വി. ബാസ് ഗിത്താര്‍ അശ്വിന്‍ ലാല്‍. പ്രോഗ്രാമിംഗ്, മിക്സ് ആന്‍ഡ് മാസ്റ്റര്‍ അര്‍ജുന്‍ ബി നായര്‍. വീഡിയോയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വരുണ്‍ വിനോദ് ആണ്. എഡിറ്റിംഗും ഗ്രേഡിംഗും അശ്വിന്‍ ലാല്‍. നേരത്തെ 'നിറ'ത്തിലെ 'യാത്രയായ് സൂര്യാങ്കുരം', 'മഴ'യിലെ 'വാര്‍മുകിലേ', തമിഴ് ചിത്രം 96ലെ 'കാതലേ' എന്നീ ഗാനങ്ങളുടെ കവര്‍ വെര്‍ഷനുകള്‍ സാധിക പാടിയിട്ടുണ്ട്. ഇതൊക്കെ വലിയ രീതിയില്‍ ആസ്വാദകപ്രീതി നേടിയിരുന്നു. സാധിക കെആര്‍ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അവര്‍ ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്.  

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്