'വാലിബന്' ആക്ഷൻ മാത്രമല്ല, പ്രണയവും വശമുണ്ട്; മോഹൻലാലിന്റെ നായികയായി സുചിത്ര

Published : Jan 12, 2024, 07:16 PM ISTUpdated : Jan 12, 2024, 07:29 PM IST
'വാലിബന്' ആക്ഷൻ മാത്രമല്ല, പ്രണയവും വശമുണ്ട്; മോഹൻലാലിന്റെ നായികയായി സുചിത്ര

Synopsis

പ്രീതി പിള്ള ആണ് ഈ മനോഹര പ്രണയ​ഗാനം ആലപിച്ചിരിക്കുന്നത്. 

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടു. മുൻ ബി​ഗ് ബോസ് താരവും നടിയുമായ സുചിത്രയും മോഹൻലാലും ആണ് ​ഗാനരം​ഗത്ത് ഉള്ളത്. പ്രശാന്ത് പിള്ളയുടെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പിഎസ് റഫീക്ക് ആണ്. പ്രീതി പിള്ള ആണ് ഈ മനോഹര പ്രണയ​ഗാനം ആലപിച്ചിരിക്കുന്നത്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ നടനും സൂപ്പര്‍ സംവിധായകനും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും സിനിമാസ്വാദകര്‍ പ്രതീക്ഷിക്കില്ല. അതുതന്നെയാണ് ഇത്രത്തോളം ഹൈപ്പ് ചിത്രത്തിന് ലഭിക്കാന്‍ കാരണവും. പിഎസ് റഫീക്കും ലിജോയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ചിത്രം ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. 

'നയൻതാരയും വിഘ്നേഷും പിരിയും'; ആരാധകരെ ഞെട്ടിച്ച് ജോത്സ്യന്റെ പ്രവചനം..!

സംഗീതം: പ്രശാന്ത് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ടിനു പാപ്പച്ചൻ, എഡിറ്റർ: ദീപു ജോസഫ്, കലാസംവിധാനം: ഗോകുൽദാസ്, അസോസിയേറ്റ് ഡയറക്ടർ: രതീഷ് മൈക്കിൾ, വസ്ത്രാലങ്കാരം: സുജിത്ത് സുധാകരൻ, രതീഷ് ചമ്രവട്ടം സ്റ്റണ്ട്: വിക്രം മോർ, സുപ്രീം സുന്ദർ, മേക്കപ്പ്: റോനെക്സ് സേവ്യർ, കൊറിയോഗ്രഫി: സാമന്ത് വിനിൽ, ഫുലവ ഖംകർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, ലൈൻ പ്രൊഡ്യൂസർ: ആൻസൺ ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ: എൽബി ശ്യാംലാൽ, ഫിനാൻസ് കൺട്രോളർ: ദിനീപ് ഡേവിഡ്, സ്റ്റിൽ: അർജുൻ കല്ലിങ്കൽ ഡിസൈൻ: കെ പി മുരളീധരൻ, വിനയ്കൃഷ്ണൻ, കൃഷ്ണ ചന്ദ്രൻ, മിലൻ മുരളി, പബ്ലിസിറ്റി ഡിസൈൻ: പഴയ സന്യാസിമാർ,  പിആർഒ: പ്രതീഷ് എസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്