Marakkar Song: എംജി ശ്രീകുമാറിനൊപ്പം ശ്രേയാ ഘോഷാൽ; 'മരക്കാർ' വീഡിയോ സോം​ഗ് ടീസർ

Web Desk   | Asianet News
Published : Dec 01, 2021, 07:06 PM IST
Marakkar Song: എംജി ശ്രീകുമാറിനൊപ്പം ശ്രേയാ ഘോഷാൽ; 'മരക്കാർ' വീഡിയോ സോം​ഗ് ടീസർ

Synopsis

മരക്കാര്‍ ചിത്രത്തിലെ വീഡിയോ സോംഗ് ടീസര്‍ പുറത്തുവിട്ടു. 

'മരക്കാർ: അറബിക്കടിലിന്റെ സിംഹം'(Marakkar: Arabikadalinte Simham) എന്ന മോഹൻലാലിന്റെ(mohanlal) ബി​ഗ് ബജറ്റ് ചിത്രം തിയറ്റുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ചിത്രം റിലീസ് ആകുന്നതോടെ മലായാള സിനിമയിൽ പുതു ചരിത്രം കുറിക്കുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ വീഡിയോ സോം​ഗ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

എം ജി ശ്രീകുമാറിന് ഒപ്പം ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ച ഇളവെയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഈ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. പ്രഭാ വര്‍മയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന രംഗങ്ങള്‍ക്കായുള്ള ഗാനം എഴുതിയിരിക്കുന്നത്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അനി ഐ വി ശശിയും പങ്കാളിയാകുന്നു.

അതേസമയം, ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആണെന്നതിനാല്‍ ചിത്രത്തിന്‍റെ ഓപ്പണിംഗ് കളക്ഷന്‍ എത്രയെന്നറിയാനുള്ള ആകാംക്ഷ ചലച്ചിത്ര വ്യവസായത്തിനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്