മുഡുക ഭാഷയിലെ വീഡിയോ ഗാനം പുറത്തിറക്കി സുരേഷ് ഗോപി; അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം

Published : Sep 28, 2022, 10:16 PM IST
മുഡുക ഭാഷയിലെ വീഡിയോ ഗാനം പുറത്തിറക്കി സുരേഷ് ഗോപി; അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം

Synopsis

നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിച്ചിട്ടുണ്ട്

അട്ടപ്പാടിയുടെ ജീവിതം പ്രമേയമാവുന്ന സിഗ്നേച്ചർ എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. അട്ടപ്പാടിയിലെ ഗോത്ര ഭാഷയായ മുഡുക ഭാഷയിൽ കട്ടേക്കാട് ഊര് മൂപ്പനും സ്കൂൾ ഹെഡ് മാസ്റ്ററുമായ തങ്കരാജ് മൂപ്പൻ എഴുതി, സംഗീതം പകര്‍ന്ന്, ആലപിച്ചിരിക്കുന്ന ഗാനമാണിത്. സുരേഷ് ഗോപിയാണ് ഗാനം റിലീസ് ചെയ്തത്. ലളിതവും സുന്ദരവുമാണെന്നാണ് ഗാനത്തെക്കുറിച്ച് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. സിഗ്നേച്ചര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. 

എറണാകുളത്ത് നടന്ന ചടങ്ങിൽ സംവിധായകൻ മനോജ് പാലോടൻ, തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി എം ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, നിര്‍മ്മാതാവ് ലിബിൻ പോൾ, മേക്കപ്‌ മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 14 ന് തിയറ്ററുകളിലേക്ക് എത്തുന്ന സിഗ്നേച്ചറിലെ ഏലേലമ്മ എന്ന ഗാനവും ടീസറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ചിത്രമാണ് സിഗ്നേച്ചർ. ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവരെ കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് ആണ്.

ALSO READ : ദുല്‍ഖര്‍ 'ഡാനി ഭായ്' ആയത് ഇങ്ങനെ; 'ചുപ്പ്' മേക്കിംഗ് വീഡിയോ

നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച സിഗ്നേച്ചറിന്റെ കഥ തിരക്കഥ സംഭാഷണം ഫാദർ ബാബു തട്ടിൽ സി എം ഐ, ഛായാഗ്രഹണം എസ് ലോവൽ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, സംഗീതം സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ നിസാർ മുഹമ്മദ്‌, കലാസംവിധാനം അജയ് അമ്പലത്തറ, മേക്കപ്പ് പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, ഗാന രചന സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ട്സ് റോബിൻ അലക്സ്‌, കളറിസ്റ് ബിലാൽ ബഷീർ, സൗണ്ട് മിക്സിംഗ് അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഒ എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ
വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'