Latest Videos

പരിപാടിക്ക് വന്നില്ലെന്ന് ആരോപണം; കടുപ്പിച്ച് എ. ആർ റഹ്മാൻ, 10കോടി നഷ്ടപരിഹാരം വേണം !

By Web TeamFirst Published Oct 4, 2023, 6:15 PM IST
Highlights

റഹ്മാനെ പ്രതിനിധീകരിച്ച് അഭിഭാഷകയായ നർമ്മദാ സമ്പത്ത് ആണ് അസോസിയേഷന് വക്കീൽ നോട്ടീസ് ആയച്ചത്.

ചെന്നൈ: പണം വാങ്ങിയിട്ട് പരിപാടിയ്ക്ക് വന്നില്ലെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി സം​ഗീത സംവിധായകൻ എ. ആർ റഹ്മാൻ. തനിക്കെതിരെ ആരോപണം ഉന്നയിച്ച അസോസിയേഷൻ ഓഫ് സർജൻസ് ഇന്ത്യക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആരോപണത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും 10കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും റഹ്മാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം. 

2018ൽ ആയിരുന്നു അസോസിയേഷൻ ഓഫ് സർജൻസ് പരിപാടി സംഘടിപ്പിച്ചത്. അന്ന് 29.5 ലക്ഷം രൂപ എ ആർ റഹ്മാൻ കൈപറ്റി എന്നും എന്നാൽ പരിപാടിയ്ക്ക് അദ്ദേഹം എത്തിയില്ലെന്നും ആയിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ നേരത്തെ പരാതി നൽകിയിരുന്നു. അഡ്വാൻസ് തുക തിരികെ നൽകിയില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ച റഹ്മാൻ തന്റെ പേരും പ്രശസ്തിയും കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് നഷ്ടപരിഹാ​രം ആവശ്യപ്പെടുകയും വക്കീൽ നോട്ടീസ് ആയക്കുകയും ആയിരുന്നു.

കാത്തിരിപ്പിന് അവസാനം, 'കുടിക്കഥ'യുടെ 'കൊറോണ ധവാൻ' ഒടിടിയിൽ, എപ്പോൾ ? എവിടെ കാണാം ?

റഹ്മാനെ പ്രതിനിധീകരിച്ച് അഭിഭാഷകയായ നർമ്മദാ സമ്പത്ത് ആണ് അസോസിയേഷന് വക്കീൽ നോട്ടീസ് ആയച്ചത്. താൻ അസോസിയേഷനുമായി ഒരു കരാറിലും ബന്ധപ്പെട്ടിട്ടില്ലെന്നും വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും എ ആർ റഹ്മാൻ നോട്ടീസിൽ പറയുന്നു. പരാതിയിൽ പറയുന്ന തുക തനിക്ക് തന്നിട്ടില്ല. സെന്തിൽ വേലൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനിക്കാൻ അത് നൽകിയത്. ഇക്കാര്യം അറിഞ്ഞ് വച്ചാണ് അസോസിയേഷൻ ആരോപണം ഉയർത്തിയതെന്നും റഹ്മാൻ പറയുന്നു. 15 ദിവസത്തിനുള്ളിൽ 10 കോടി രൂപ നഷ്ട പരിഹാരം നൽകി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ നടപടിയിലേക്ക് പോകുമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!