കവിന്റെ നായികയായി നയൻതാര; 'ഹായി'ലെ 'ര​സ​ഗുള' എത്തി

Published : Jul 23, 2026, 01:57 PM IST
Nayanthara

Synopsis

നയൻതാരയുടേതായി നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. കെവിൻ നായകനാകുന്ന റൊമാന്റിക് ചിത്രം 'ഹായ്' ഓഗസ്റ്റ് 14-ന് എത്തും; ഇതിലെ 'രസഗുള' ഗാനം പുറത്തിറങ്ങി.

യൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ജെൻ മാർട്ടിൻ സം​ഗീതം നൽകിയ രസ​ഗുള എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവാൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റർ ആണ് നൃത്ത സംവിധാനം.

കെവിൻ നായകനായി എത്തുന്ന ഈ ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു ഇടവനാണ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ കലാ സംവിധായകനാകുമ്പോള്‍ ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊരിയോഗ്രാഫര്‍.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

ടോക്സിക് എന്ന ചിത്രമാണ് നയൻതാരയുടേതായി റിലീസിന് ഒരുങ്ങുന്നത്. യഷ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ​ഗീതു മോഹൻദാസ് ആണ്. ചിത്രം ഓ​ഗസ്റ്റ് 24ന് തിയറ്ററുകളിൽ എത്തും. ​ഗം​ഗ എന്നാണ് നയനാ‍താരയുടെ കഥാപാത്ര പേര്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.

PREV
Read more Articles on
click me!

Recommended Stories

യഷിന്റെ തോളോട് ചേർന്ന് നയൻതാര; ശ്രദ്ധനേടി 'ടോക്സിക്കി'ലെ മധുമോഹിനി..
സംഗീതം അനസ് സൈനുദ്ദീന്‍; 'കരിമ്പടം' വീഡിയോ ഗാനം എത്തി