പുതിയ സംഗീത സംവിധായകനെ പരിചയപ്പെടുത്തി രഞ്ജിത്ത്; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

Published : Aug 15, 2026, 11:04 AM IST
Neelakkannukal Video Song from Law and Order malayalam movie

Synopsis

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

പ്രകാശ് വര്‍മ്മയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. നീലക്കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. ജോ ദാനിയേൽ കുര്യാക്കോസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഈ പുതിയ സംഗീത സംവിധായകനെ പരിചയപ്പെടുത്തുകയാണ് രഞ്ജിത്ത് ഈ ചിത്രത്തിലൂടെ. യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

തുടരും സിനിമയിലെ ജോർജ് സാറിനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രകാശ് വർമ്മയുടെയും മലയാളത്തിൻ്റെ മുൻ നായികയും സമീപകാലത്ത് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത താരവുമായ അഭിരാമിയുടേയും ഷോട്ടുകളിലൂടെ ആരംഭിക്കുന്ന ഈ ഗാനം പിന്നീട് അഞ്ചു ചെറുപ്പക്കാരുടെ ആനന്ദ മുഹൂർത്തങ്ങളിലേക്കും അവരുടെ കുടുംബ ജീവിതങ്ങളിലേക്കുമൊക്കെയാണ് കടന്നുചെല്ലുന്നത്. നിരവധി മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് ഈ ഗാനം കടന്നുപോകുന്നത്. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി, ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ. റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

തൊണ്ണൂറ് ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ ചിത്രീകരിച്ച ഈ ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബിക നായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ ഷിബു ചക്രവർത്തി, സംഗീതം ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം സാബു റാം, മേക്കപ്പ് റോഷൻ എൻ ജി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ കിഷൻ സപ്ത, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി ബോസ്, ഡിസൈൻ ആൻ്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

സംവിധാനത്തിനൊപ്പം സംഗീത സംവിധാനവും രതീഷ് വേഗ; ജയസൂര്യയുടെ 'ത്രാളി'ലെ ആദ്യ ഗാനം 'ജയ് ഹോ' എത്തി
'നിന്നരികില്‍ ഞാനെത്താം'; 'ആലി'യിലെ വീഡിയോ ഗാനം പുറത്തെത്തി