'നെഞ്ചമേ..'; 'സാറാസി'ലെ ഷാന്‍-വിനീത് ഗാനമെത്തി

By Web TeamFirst Published Jul 9, 2021, 10:26 PM IST
Highlights

ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും ഗൗരി ലക്ഷ്‍മിയും ചേര്‍ന്ന് പാടിയിരിക്കുന്നു

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ജൂഡ് ആന്‍റണി ജോസഫ് ചിത്രം 'സാറാസി'ലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. 'നെഞ്ചമേ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും ഗൗരി ലക്ഷ്‍മിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.  

സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന 'സാറ'യെന്ന കഥാപാത്രം. സണ്ണി വെയ്‍ന്‍ ആണ് നായകന്‍. കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണിത്. അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്‍റേത്. കഥ അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്‍റണി ജോസഫ് വീണ്ടും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രവുമായാണ് വരുന്നത് എന്നതും പ്രത്യേകതയാണ്. ആമസോണ്‍ പ്രൈം റിലീസ് ആയി ഈ മാസം അഞ്ചിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!