എല്ലാ ഗർഭിണികൾക്കുമുള്ള സമർപ്പണം; ‘സാറാസ്' ടൈറ്റിൽ സോം​ഗ് പങ്കുവച്ച് ജൂഡ് ആന്റണി

Web Desk   | Asianet News
Published : Jul 07, 2021, 07:59 PM IST
എല്ലാ ഗർഭിണികൾക്കുമുള്ള സമർപ്പണം; ‘സാറാസ്' ടൈറ്റിൽ സോം​ഗ് പങ്കുവച്ച് ജൂഡ് ആന്റണി

Synopsis

അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‍ത ചിത്രമാണ് 'സാറാസ്'. അഞ്ചാം തീയതി ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങ് പങ്കുവെച്ചിരിക്കുകയാണ് ജൂഡ് ആന്റണി. 

‘ഈ പാട്ടു ലോകത്തിലെ സകല ഗർഭിണികൾക്കുമുള്ള ഞങ്ങളുടെ സമർപ്പണമാണ്. മനു മഞ്ജിത്ത്‌ എഴുതി തകർത്ത ഷാനിക്കയുടെ മാസ്റ്റർപീസ്’, എന്ന കുറിപ്പോടെയാണ് ജൂഡ് ഗാനം പങ്കുവച്ചത്.

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്‍റേത്.

ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അനന്ത വിഷന്‍റെ ബാനറില്‍ ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാന്‍ റഹ്മാന്‍. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്‍റണി ജോസഫ് വീണ്ടും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രം ചെയ്തുവെന്നതും പ്രത്യേകതയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി