മാത്യുവും നസ്‍ലെനും പിന്നെ 'നെയ്‍മറും'; ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച് 'ശുനകയുവരാജന്‍'

Published : Apr 27, 2023, 08:17 PM IST
മാത്യുവും നസ്‍ലെനും പിന്നെ 'നെയ്‍മറും'; ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച് 'ശുനകയുവരാജന്‍'

Synopsis

വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ 

ബ്രസീല്‍ ഫുട്ബോള്‍ താരത്തിന്‍റെ പേര് ടൈറ്റില്‍ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് നെയ്മര്‍. വി സിനിമാസ് ഇന്റർനാഷനണലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്‍മറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‍ലെനുമാണ്. എന്നാല്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

'ശുനകയുവരാജനിവൻ' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. അടുത്തകാലത്ത് മലയാളികൾ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങളായ തലതെറിച്ചവർ, ആന്മാവേ പോ, ആദരാഞ്ജലി, പവിഴ മഴയെ, പറുദീസാ തുടങ്ങിയവയൊക്കെ രചിച്ചത് വിനായക് ശശികുമാർ ആയിരുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്.

നസ്‍ലെന്‍, മാത്യു എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, കല നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി കെ ജിനു, പി ആര്‍ ഒ- എ എസ് ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ALSO READ : അങ്ങനെ പോകില്ല മാമുക്കോയ; 'ഗഫൂർക്ക ദോസ്‍ത്' അടുത്തയാഴ്ച വീണ്ടും വരും!

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്