നീയേ നീയേ, നിശബ്‍ദത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോ

By Web TeamFirst Published Dec 17, 2019, 4:51 PM IST
Highlights

അനുഷ്‍ക ഷെട്ടി നായികയാകുന്ന നിശബ്‍ദം എന്ന സിനിമയിലെ ഗാനത്തിന്റെ പ്രമോ വീഡിയോ

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാനാകാത്ത സാക്ഷി എന്ന ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ചിത്രത്തിന്റെ ഗാനത്തിന്റെ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീയേ നീയേ എന്ന ഗാനത്തിന്റെ പ്രമോ ഗാനമാണ് പുറത്തുവിട്ടത്.

ഹരിനാരായണനാണ് മലയാളം ഗാനം രചിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു. മാധവൻ സംഗീതഞ്ജനായി ചിത്രത്തില്‍ അഭിനയിക്കുന്നു.അനുഷ്‍ക ഷെട്ടിയുടെ ഉറ്റ സുഹൃത്തായി ശാലിനി പാണ്ഡെ അഭിനയിക്കുന്നു. സാക്ഷി എന്ന കഥാപാത്രത്തിന് സംസാരിക്കാൻ സഹായിക്കുന്നത് ശാലിനി പാണ്ഡെയാണ്. ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിശബ്‍ദം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍. കൊന വെങ്കട് ഗോപി മോഹൻ, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.

click me!