തിയറ്ററില്‍ ഓളമുണ്ടാക്കാന്‍ 'അജഗജാന്തരം'; പ്രസീത ചാലക്കുടിയുടെ ആലാപനത്തില്‍ വീഡിയോ ഗാനം

By Web TeamFirst Published Oct 17, 2021, 1:18 PM IST
Highlights

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രം

റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന ചിത്രങ്ങളില്‍ ഒന്നായാണ് ടിനു പാപ്പച്ചന്‍റെ (Tinu Pappachan) 'അജഗജാന്തരം' (Ajagajantharam) കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം (Video Song) പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ഓളുള്ളേരു' (Ollulleru) എന്നാരംഭിക്കുന്ന നാടന്‍ഗാനം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് (Justin Varghese) ആണ്. പ്രശസ്‍ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടിയാണ് (Prassetha Chalakudy) ഗാനം ആലപിച്ചിരിക്കുന്നത്. ഹിന്‍ഷ ഹിലരി, ഹിംന ഹിലരി എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതായി വാദ്യം. 

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നുള്ള 24 മണിക്കൂറിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങൾ നർമ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. ഛായാഗ്രഹണം ജിന്‍റോ ജോർജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌  ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. നേരത്തേ പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണിത്.

click me!
Last Updated Oct 17, 2021, 1:18 PM IST
click me!