രഞ്ജിന്‍ രാജിന്‍റെ സംഗീതം; 'അമ്പലമുക്കിലെ വിശേഷങ്ങള്‍' വീഡിയോ ഗാനം എത്തി

Published : Nov 27, 2025, 10:19 AM IST
Oru Koottam video song from Ambalamukkile Visheshangal gokul suresh Ranjin Raj

Synopsis

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സംവിധായകൻ ജയറാം കൈലാസ് തന്നെ വരികളെഴുതി രഞ്ജിൻ രാജിനൊപ്പം ആലപിച്ച 'ഒരു കൂട്ടം' എന്ന ഗാനമാണ് റിലീസ് ചെയ്തത്.

ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പലമുക്കിലെ വിശേഷങ്ങള്‍. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു കൂട്ടം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ ജയറാം കൈലാസ് തന്നെയാണ്. രഞ്ജിന്‍ രാജിന്‍റേതാണ് സംഗീതം. ജയറാം കൈലാസും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി മേനോന്‍, വനിത കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ ശരത്ചന്ദ്രന്‍ നായര്‍ ആണ് നിര്‍മ്മാണം. രഞ്ജിന്‍ രാജ് സംഗീത സംവിധായകനായ ചിത്രത്തിലെ ഒരു ഗാനത്തിന് ഈണമിട്ടിരിക്കുന്നത് അരുള്‍ ദേവ് ആണ്. അബ്ദുള്‍ റഹിം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ ഉമേഷ് കൃഷ്‍ണൻ, സഹനിര്‍മ്മാണം മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം മനീഷ് ഭാർഗവൻ, ഗാനരചന പി ബിനു, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, കലാസംവിധാനം നാഥൻ, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്, മേക്കപ്പ് പ്രദീപ് രംഗൻ, പിആർഒ പ്രതീഷ് ശേഖർ, സ്റ്റിൽസ് ക്ലിന്റ് ബേബി, ഡിസൈൻ സാൻസൺ ആഡ്സ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്