‘ആന പോലൊരു വണ്ടി.. ആരുണ്ടൊരു ​ഗ്യാരന്റി’; ഒരു താത്വിക അവലോകനത്തിലെ പാട്ടെത്തി

Web Desk   | Asianet News
Published : Apr 12, 2021, 11:00 AM IST
‘ആന പോലൊരു വണ്ടി.. ആരുണ്ടൊരു ​ഗ്യാരന്റി’; ഒരു താത്വിക അവലോകനത്തിലെ പാട്ടെത്തി

Synopsis

മുരുകന്‍ കാട്ടക്കടയുടെ വരികള്‍ക്ക് ഓ കെ രവിശങ്കറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമ ഒരു താത്വിക അവലോകനത്തിലെ ആദ്യ ഗാനമെത്തി. ആനപോലൊരു വണ്ടി എന്ന് തുടങ്ങുന്ന ഗാനം ശങ്കര്‍ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്. മുരുകന്‍ കാട്ടക്കടയുടെ വരികള്‍ക്ക് ഓ കെ രവിശങ്കറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കും ചിത്രം എന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ടീസര്‍. അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി