ദുല്‍ഖറിനൊപ്പം സംയുക്ത മേനോന്‍; 'യമണ്ടന്‍ പ്രേമകഥ'യിലെ ആദ്യ വീഡിയോ ഗാനം

Published : Apr 20, 2019, 10:53 PM ISTUpdated : Apr 20, 2019, 10:59 PM IST
ദുല്‍ഖറിനൊപ്പം സംയുക്ത മേനോന്‍; 'യമണ്ടന്‍ പ്രേമകഥ'യിലെ ആദ്യ വീഡിയോ ഗാനം

Synopsis

ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 25ന് തീയേറ്ററുകളില്‍.  

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. 'മുറ്റത്തെക്കൊമ്പിലെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മയാണ്. സംഗീതം നാദിര്‍ഷ. ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉള്‍ ഹഖ്, സുരാജ് എന്നിവര്‍ പാടിയിരിക്കുന്നു. ദുല്‍ഖറിനൊപ്പം സംയുക്ത മേനോനാണ് ഗാനത്തില്‍.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 25ന് തീയേറ്ററുകളില്‍.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി