'പാടാത്തോനും പാടും'; ജാസി ഗിഫ്റ്റിന്‍റെ സംഗീതത്തില്‍ പുതിയ ഗാനം

By Web TeamFirst Published May 23, 2020, 7:19 PM IST
Highlights

നവാഗതനായ ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിരി. ഡ്രീംബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് ഒരുക്കിയ പുതിയ പാട്ടെത്തി. 'ചിരി' എന്ന സിനിമയ്ക്കു വേണ്ടി ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുരാജ് എസ് വാസുദേവ് ആണ്. 'പാടാത്തോനും പാടും' എന്ന് തുടങ്ങുന്ന ഗാനം ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.

സുഹൃത്തിന്‍റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. നവാഗതനായ ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിരി. ഡ്രീംബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദേവദാസിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം ജിന്‍സ് വിന്‍സണ്‍. ചില പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രിന്‍സ് ജോര്‍ജ്ജ് ആണ്. ഷൈന്‍ ടോം ചാക്കോയുടെ അനുജന്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, സുനില്‍ സുഖദ, ഹരികൃഷ്ണന്‍, രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി തുടങ്ങിയവരും അഭിനയിക്കുന്നു. 

click me!