ഇത് 'അമ്പാന്‍' തന്നെയോ! പ്രണയനായകനായി സജിന്‍ ഗോപു, 'പൈങ്കിളി'യിലെ പാട്ടെത്തി

Published : Jan 29, 2025, 10:47 PM IST
ഇത് 'അമ്പാന്‍' തന്നെയോ! പ്രണയനായകനായി സജിന്‍ ഗോപു, 'പൈങ്കിളി'യിലെ പാട്ടെത്തി

Synopsis

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഫെജോ ആണ് ആലപിച്ചിരിക്കുന്നത്

ആവേശം സിനിമയിലെ അമ്പാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ വലിയ കൈയടി നേടിയ താരമാണ് സജിന്‍ ഗോപു. സജിന്‍ ഗോപുവിനെ നായകനാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൈങ്കിളി. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഹാര്‍ട്ട് അറ്റാക്ക് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഫെജോ ആണ് ആലപിച്ചിരിക്കുന്നത്. പ്രണയ നായകനായി വേറിട്ട ഗെറ്റപ്പിലാണ് സജിന്‍ ഗോപു ചിത്രത്തില്‍ എത്തുന്നത്.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റെയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവ്വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ആവേശത്തിന് പുറമെ ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിന്‍ ഗോപു എത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് നായകന്‍ ആവുന്നത്.

ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

ആഷിഖ് അബു, ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആർ ഡി. എക്സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ് വി, ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഭാവന സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ എസ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ: ഡിസൈൻ യെല്ലോ ടൂത്ത്, അസോസിയേറ്റ് ഡയറക്ടർമാർ: അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ: വേദ, പിആർഒ: ആതിര ദിൽജിത്ത്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ALSO READ : ശങ്കറിനൊപ്പം അംബികയും ഷീലയും; 'ഒരു കഥ ഒരു നല്ല കഥ' 31 ന്

PREV
click me!

Recommended Stories

ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അവകാശമുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക്
വാലന്റൈൻ ദിനത്തിൽ സ്പോട്ടിഫൈയിൽ തകർപ്പൻ 'ഫാൻ വാർ'; 'ആർമി' ആണോ 'സ്റ്റേ' ആണോ യഥാർത്ഥ ബോസ്?