ഇന്ത്യൻ ആർമിക്കുള്ള ആദരം; മലയാളി ഒരുക്കിയ ഇംഗ്ലീഷ് റാപ്പ് ശ്രദ്ധനേടുന്നു, രാജ്യത്ത് ഇതാദ്യം

Published : Jan 28, 2025, 07:40 AM ISTUpdated : Jan 28, 2025, 07:43 AM IST
ഇന്ത്യൻ ആർമിക്കുള്ള ആദരം; മലയാളി ഒരുക്കിയ ഇംഗ്ലീഷ് റാപ്പ്  ശ്രദ്ധനേടുന്നു, രാജ്യത്ത് ഇതാദ്യം

Synopsis

മേജർ വിജയിയും ശ്യാമും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

ന്ത്യൻ ആർമിയെ ആദരിച്ച് കൊണ്ടുള്ള “റൈസ് ഓഫ് ദ ബ്രേവ്” എന്ന ഇം​ഗ്ലീഷ് റാപ്പ് ​ഗാനം ശ്രദ്ധനേടുന്നു. ഇന്ത്യൻ ആർമിയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് റാപ്പ് കൂടിയാണ് റൈസ് ഓഫ് ദ ബ്രേവ്. സൈനികരുടെ ധീരതയ്ക്കും വീര്യത്തിനും ആത്മവീര്യത്തിനും ട്രിബ്യൂട്ട് എന്ന നിലയിൽ പുറത്തിറക്കിയ ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ജെ എസ് ശ്യാം ആണ്. 

മേജർ വിജയ്, ജെ എസ് ശ്യാം എന്നീ രണ്ട് അസാമാന്യ പ്രതിഭകളുടെ ആശയമാണ് റൈസ് ഓഫ് ദ ബ്രേവ്. സം​ഗീതത്തിന് പുറമെ ക്രമീകരണം, മിക്സിംഗ്, മാസ്റ്ററിംഗ് എന്നിവ നിർവഹിച്ചതും ശ്യാം ആണ്. വർഷഷങ്ങൾ നീണ്ട കരിയറിൽ  ബേണി-ഇഗ്നേഷ്യസ്, ജാസി ഗിഫ്റ്റ്, കൈതപ്രം, സുധീപ് പാലനാട് എന്നിവരുൾപ്പെടെ ഇന്ത്യയിലെ പ്രശസ്തരായ സംഗീത സംവിധായകരോടൊപ്പം അറേഞ്ചറായും കീബോർഡ് പ്രോഗ്രാമറുമായി ശ്യാം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി ദോഹയിൽ താമസിക്കുന്ന ശ്യാം ദോഹ വാട്ടർ ട്രീറ്റ്‌മെൻ്റ് കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെൻ്റ് മാനേജരായി പ്രവർത്തിക്കുകയാണ്. 

'ഇത് ആളി കത്തും'; എമ്പുരാന്‍ ആവേശത്തില്‍ ആരാധകർ, ടീസറിന് വൻ സ്വീകരണം, ട്രെന്റിങ്ങിൽ ഒന്നാമത്

റൈസ് ഓഫ് ദ ബ്രേവിന്റെ ​ഗാനരചയിതാണ് മേജർ വിജയ് ആണ്. 11 വർഷക്കാലം ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിച്ച ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തീവ്രവും വികാരഭരിതവുമായ വരികൾ, ഇന്ത്യൻ ആർമിയുടെ വീര്യത്തിൻ്റെ സാരാംശം ഉൾക്കൊണ്ടിരിക്കുന്നു. ഒരു സൈനിക വിമുക്തഭടൻ്റെയും സംഗീതജ്ഞൻ്റെയും സഹകരണത്തിൽ നിന്ന് പിറവിയെടുത്ത ഈ അതുല്യമായ സൃഷ്ടി, അതിരുകൾക്കപ്പുറം, ഇതുവരെ കാണാത്ത ഫോർമാറ്റിൽ ഇന്ത്യൻ ആർമിയുടെ കഥയെ ആഗോളതലത്തിൽ എത്തിക്കുകയാണ്. മേജർ വിജയിയും ശ്യാമും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്