ഷാന്‍ റഹ്‍മാന്‍റെ സം​ഗീതം; 'പഞ്ചവത്സര പദ്ധതി'യിലെ വീഡിയോ സോംഗ് എത്തി

Published : Apr 21, 2024, 04:23 PM IST
ഷാന്‍ റഹ്‍മാന്‍റെ സം​ഗീതം; 'പഞ്ചവത്സര പദ്ധതി'യിലെ വീഡിയോ സോംഗ് എത്തി

Synopsis

കെ എസ് ഹരിശങ്കർ ആലപിച്ചിരിക്കുന്നു

യുവതാരം സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി എന്ന ചിത്രത്തിലെ ടൈറ്റിൽ വീഡിയോ ഗാനം പുറത്തെത്തി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ഷാൻ റഹ്‍മാന്‍ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ആരാരൊരു മലയരികിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഏപ്രിൽ 26 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ മേനോൻ നായികയാവുന്നു. 

പി പി കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ എഴുതുന്നു. ആൽബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്‍മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, കല ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം വീണ സ്യമന്തക്, സ്റ്റിൽസ് 
ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, വിഎഫ്എക്സ് അമൽ, ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ  ധനേഷ് നടുവള്ളിയിൽ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 14 വര്‍ഷത്തിന് ശേഷം 'ലവ് സെക്സ് ഓർ ധോക്ക'യുടെ രണ്ടാം ഭാഗം; ഈ വാരം തിയറ്ററുകളില്‍ നാല് സിനിമകള്‍

PREV
Read more Articles on
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി