തീയേറ്ററുകളില്‍ 'സദ്യ വിളമ്പാന്‍' ജയറാം; 'പട്ടാഭിരാമനി'ലെ പാട്ടെത്തി

Published : Jul 21, 2019, 01:52 PM IST
തീയേറ്ററുകളില്‍ 'സദ്യ വിളമ്പാന്‍' ജയറാം; 'പട്ടാഭിരാമനി'ലെ പാട്ടെത്തി

Synopsis

'ഉണ്ണി ഗണപതിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രമാണ്. എം ജയചന്ദ്രന്റെ സംഗീതവും എം ജി ശ്രീകുമാറിന്റെ ആലാപനവും.  

ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണന്‍ താമരക്കുളം ചിത്രം 'പട്ടാഭാരാമനി'ലെ ആദ്യ വീഡിയോ സോംഗ് എത്തി. 'ഉണ്ണി ഗണപതിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രമാണ്. എം ജയചന്ദ്രന്റെ സംഗീതവും എം ജി ശ്രീകുമാറിന്റെ ആലാപനവും. യുട്യൂബില്‍ ഇന്നലെ റിലീസ് ചെയ്യപ്പെട്ട പാട്ടിന് മികച്ച പ്രതികരണമാണ് ആസ്വാദകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.

കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് 'പട്ടാഭാരാമന്‍'. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍. പേരുകേട്ട ഒരു പാചകക്കാരന്റെ വേഷത്തിലാണ് പുതിയ സിനിമയില്‍ ജയറാം എത്തുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് തിരക്കഥ. എബ്രഹാം മാത്യുവാണ് നിര്‍മ്മാണം. ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, പ്രേംകുമാര്‍, സായ്കുമാര്‍, ദേവന്‍, ജനാര്‍ദ്ദനന്‍, നന്ദു, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ