Narasimham song Remastered : 'നരസിംഹ'ത്തിലെ ഗാനം റീമാസ്റ്റര്‍ ചെയ്‍ത് ആശിര്‍വാദ് സിനിമാസ്, 2 കെ പതിപ്പ് എത്തി

Published : Dec 17, 2021, 09:23 PM IST
Narasimham song Remastered : 'നരസിംഹ'ത്തിലെ ഗാനം റീമാസ്റ്റര്‍ ചെയ്‍ത് ആശിര്‍വാദ് സിനിമാസ്, 2 കെ പതിപ്പ് എത്തി

Synopsis

ആശിര്‍വാദിന്‍റെ ആദ്യ ചിത്രമായിരുന്നു നരസിംഹം

മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്‍റെ (Aashirvad Cinemas) അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം (Narasimham). രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്‍ത മോഹന്‍ലാല്‍ (Mohanlal) ചിത്രം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രമാണ്. മോഹന്‍ലാലിന്‍റെ 'പൂവള്ളി ഇന്ദുചൂഡന്‍' പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പോലെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രശസ്‍ത ഗാനം റീമാസ്റ്റര്‍ (Remaster) ചെയ്‍ത് അവതരിപ്പിച്ചിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.

'പഴനിമല മുരുകന്' എന്നു തുടങ്ങുന്ന ഗാനം 2 കെ നിലവാരത്തിലാണ് റീമാസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജി രാധാകൃഷ്‍ണന്‍ ഈണമിട്ട ഗാനം ആലപിച്ചത് എം ജി ശ്രീകുമാര്‍ ആണ്. ജഗതി ശ്രീകുമാറും മോഹന്‍ലാലും അടക്കം ചിത്രത്തിലെ നിരവധി താരങ്ങള്‍ അണിനിരന്ന നൃത്തച്ചുവടുകളാണ് ഈ ഗാനത്തെ ജനപ്രീതിയില്‍ എത്തിച്ച ഒരു ഘടകം.

മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷത്തില്‍ തിലകന്‍ എത്തിയ ചിത്രത്തില്‍ എന്‍ എഫ് വര്‍ഗീസ്, കനക, ഭാരതി, വിജയകുമാര്‍, കലാഭവന്‍ മണി, സാദ്ദിഖ്, വി കെ ശ്രീരാമന്‍, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു, നരേന്ദ്ര പ്രസാദ്, സായ് കുമാര്‍ തുടങ്ങി വലിയൊരു താരനിര അണിനിരന്നിരുന്നു. ഐശ്വര്യ നായികയായ ചിത്രത്തില്‍ അതിഥി താരമായി മമ്മൂട്ടിയും എത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്