രോഹിത് ഗോപാലകൃഷ്ണന്‍റെ സംഗീതം; 'ആര'ത്തിലെ ലിറിക്കല്‍ വീഡിയോ സോംഗ് എത്തി

Published : Sep 10, 2026, 07:28 PM IST
Pemaari Song from Aaram movie starring Saiju Kurup

Synopsis

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരത്തിലെ 'പേമാരിക്കലിയാറി തീയെല്ലാം തണലായി' എന്ന പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആരത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് ലിറിക്കൽ വീഡിയോയായി പുറത്തിറക്കിയത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തോടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളോടും ചേർന്നുനിൽക്കുന്ന ഗാനമാണ് ഇത്. ‘ആരം’ ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകരിൽ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച് രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ച വിഷ്ണു രാമചന്ദ്രനാണ്. സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് വി സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവ്വഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം എൻ, അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. ബാബു പിള്ളയാണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാമിജോ, ഡിസ്ട്രിബ്യൂഷന്‍ ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

PREV
Read more Articles on
click me!

Recommended Stories

വിജയ് സേതുപതിയുടെ 'ബത്ത'യിലെ 'മകളേ..' ​ഗാനം റിലീസ് ചെയ്തു
ഏഴ് വർഷത്തിന് ശേഷം തിരിച്ചെത്തിയെങ്കിലും അരിയാനയുടെ താത്കാലിക വിടവാങ്ങൽ; ആരാധകർ നിരാശരാണ്, പക്ഷേ പ്രതീക്ഷ ബാക്കിയുണ്ട്