ജേക്സ് ബിജോയ്‍യുടെ സം​ഗീതം, വിജയ് യേശുദാസിന്‍റെ ആലാപനം; 'ഖലീഫ'യിലെ ഗാനമെത്തി

Published : Sep 27, 2026, 08:45 AM IST
Periyavane Video Song Khalifa Prithviraj Sukumaran

Synopsis

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ'യിലെ പുതിയ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയിലെ മറ്റൊരു ​ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. പെരിയവനേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. ജേക്സ് ബിജോയ് ഈണമിട്ട വരികള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സഞ്ജിത്ത് സലാമും ചേര്‍ന്നാണ്. ഓണം റിലീസ് ആയി ഓ​​ഗസ്റ്റ് 20 ന് എത്തിയ ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചയിതാവ് ആയ ജിനു വി എബ്രഹാം ആണ് സുരാജ് കുമാറിനൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെയും ടൊവിനോയുടെയും അതിഥിവേഷങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്.

ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർ‍ക്കുന്നുവെന്നാണ് സിനിമ പറയുന്നത്. സമദിനെ സഞ്ജു ശിവറാമും അമീര്‍ അലിയെ പൃഥ്വിരാജും അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി' ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രണ്‍ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ.

PREV
Read more Articles on
click me!

Recommended Stories

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി'ലെ വീഡിയോ ​ഗാനം പുറത്തുവിട്ടു
ഒരു തലവൻ താൻ..; ജയിലർ 2ലെ രണ്ടാം ​ഗാനം റിലീസ് ചെയ്തു