'അന്ന് ബാലരമയിൽ പത്ത് വട്ടം നേക്കിയിട്ടും അവന്റെ കവിത കണ്ടില്ല, ഇന്നവന്റെ പാട്ട് കൊറേ ആൾക്കാർ കേൾക്കുന്നു'

Published : Apr 30, 2026, 10:22 AM IST
karthi

Synopsis

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ കാർത്തിക് ഇന്ന് മലയാള സിനിമയിലെ ഗാനരചയിതാവാണ്. 'പ്രേമവതി', 'ഡെലുലു ഡെലുലു' തുടങ്ങിയ നിരവധി ട്രെൻഡിംഗ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ജീവിതം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷ നൽകാതെ ഒരു നിമിഷത്തിലങ്ങ് മാറിമറിയും. അത്തരത്തിലൊരാളാണ് കാർത്തിക്. ഒരു റിയാലിറ്റ് ഷോയിൽ പിക്കപ്പ് ലൈനുകൾ കൊണ്ട് അമ്മാനമാടിയ കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ​ഗാനരചയിതാവ് കൂടിയാണ്. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ട്രെന്റിം​ഗ് ​ഗാനങ്ങളാണ് കാർത്തിക്കിന്റെ തൂലികയിൽ നിന്നും പിറന്നത്. തന്റെ ​ഗാനം ഏവരും ആസ്വദിക്കുന്നതിനിടെ കാർത്തിക് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.

പണ്ട് ബാലരമയിലേക്ക് താൻ കവിതകൾ അയച്ചു കൊടുക്കുമായിരുന്നുവെന്നും എന്നാൽ അത് അച്ചടിച്ച് വന്നില്ലെന്നും കാർത്തിക് പറയുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന ആ അഞ്ചാം ക്ലാസുകാരൻ എഴുതിയ പാട്ട് ഇന്ന് ഒരുപാട് ആളുകൾ കേൾക്കുന്നുണ്ടെന്ന് കാർത്തിക് പറയുന്നു. കാർത്തിക്കിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രശംസയും ആശംസയുമൊക്കെ ആയി രം​ഗത്ത് എത്തിയത്.

“അമ്മാ.. ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും. കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ ലാസ്റ്റ് പേജിൽ വരുന്നത് കണ്ട 5 ആം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേരു വായ്ക്കണമെന്നു. അങ്ങനെ 7 തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചെയെ പറ്റി അവൻ എഴുതി അയച്ചു. അടുത്ത ലക്കം ബാലരമയിൽ 100 പേജ് പത്തു വട്ടം മറിച്ചു നോക്കിട്ടും അവന്റെ കവിത അതിൽ കണ്ടില്ല. അടുത്ത ആഴ്ച വരും എന്ന് 2 മാസം കാത്തിരുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന 5ആം ക്ലാസ്സുകാരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേക്കുന്നുണ്ട്", എന്നാണ് കാർത്തിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'ഏയ്.. എലിസബത്ത് വേണ്ട'; കലാലയ വൈബിൽ ബേസിൽ ജോസഫിന്റെ അതിരടി ​ഗാനം
ട്രെൻഡിം​ഗ് ആകാൻ ഹനാൻ ഷായും; 'കാട്ടാളനി'ൽ ഞെട്ടിക്കുന്ന ലുക്കിൽ താരം, റിലീസ് മെയ്യിൽ