Hridayam song : പൃഥ്വിരാജിന്‍റെ ശബ്​ദത്തിൽ ‘ഹൃദയ‘ത്തിലെ അഞ്ചാം ​ഗാനം; പുറത്തുവിട്ട് മോഹൻലാൽ

Published : Jan 07, 2022, 06:25 PM ISTUpdated : Jan 07, 2022, 06:32 PM IST
Hridayam song : പൃഥ്വിരാജിന്‍റെ ശബ്​ദത്തിൽ ‘ഹൃദയ‘ത്തിലെ അഞ്ചാം ​ഗാനം; പുറത്തുവിട്ട് മോഹൻലാൽ

Synopsis

'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'ഹൃദയം'(Hridayam). ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനാകുന്ന ചിത്രം കൂടിയാണത്. വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ നാലാമത്തെ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

താതക തെയ്താരെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ് . കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന. പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ്  വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. 

പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. പിന്നാലെ ഇറങ്ങിയ രണ്ട് ​ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. നിവിൻ പോളി നായകനാകുന്ന തുറമുഖം, ദുൽഖർ നായകനാകുന്ന സല്യൂട്ട്, ടൊവിനോയുടെ നാരദൻ തുടങ്ങിയ സിനിമകൾ ജനുവരിയിൽ റിലീസ് ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിലാണ് ഹൃദയവും എത്തുന്നത്. 

'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.

PREV
Read more Articles on
click me!

Recommended Stories

'ഏറുന്നോ തമോവനനിരകൾ..'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദ'ത്തിലെ ​ഗാനം പുറത്ത്, റിലീസ് ജൂലൈ 31ന്
തീപ്പൊരി എൻട്രി നടത്തി മമ്മൂട്ടി, നിറഞ്ഞാടി ധനുഷ്; 'ഓമി'ലെ കലക്കൻ ​ഗാനം എത്തി