Hridayam song : 'ചെന്നൈ നഗരത്തെ സ്നേഹിക്കുന്നവർക്കായ്'; 'ഹൃദയ'ത്തിലെ പുതിയ ഗാനം തമിഴിൽ

Web Desk   | Asianet News
Published : Jan 02, 2022, 08:35 PM ISTUpdated : Jan 02, 2022, 08:39 PM IST
Hridayam song :  'ചെന്നൈ നഗരത്തെ സ്നേഹിക്കുന്നവർക്കായ്'; 'ഹൃദയ'ത്തിലെ പുതിയ ഗാനം തമിഴിൽ

Synopsis

15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'ഹൃദയം'(Hridayam). ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ നാലാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിനീത്.  

ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് അറിയിച്ചു. നാളെ വെകുന്നേരം ആറ് മണിയോടെ പാട്ട് റിലീസ് ചെയ്യും. 

'ഹൃദയത്തിലെ നാലാമത്തെ പാട്ട് നാളെ റിലീസ് ചെയ്യും. നമ്മുടെ പ്രിയ ഗായകൻ ശ്രീ. ഉണ്ണി മേനോൻ ആലപിച്ചിരിക്കുന്ന ഈ ഗാനം, ഗുണ ബാലസുബ്രഹ്മണ്യം എന്ന സംഗീതജ്ഞനാണ് എഴുതിയിരിക്കുന്നത്. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. ഈ നഗരം ഈ സിനിമയുടെ അവിഭാജ്യഘടകമായതുകൊണ്ടുതന്നെ, ഈ പാട്ട് തമിഴിലാണ്. ഓഡിയോ കമ്പനിയായ തിങ്ക് മ്യൂസിക് തന്നെയാണ് ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ നഗരത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഞങ്ങൾ ഇത് സമർപ്പിക്കുന്നു', എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.

പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. പിന്നാലെ ഇറങ്ങിയ രണ്ട് ​ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. നേരത്തെ നിവിൻ പോളി നായകനാകുന്ന തുറമുഖം, ദുൽഖർ നായകനാകുന്ന സല്യൂട്ട്, ടൊവിനോയുടെ നാരദൻ തുടങ്ങിയ സിനിമകൾ ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ഹൃദയവും എത്തുന്നത്. 

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

PREV
Read more Articles on
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്