തകർപ്പൻ ഡാൻസുമായി പൃഥ്വിരാജ്; ​'ഗോൾഡി'ലെ 'തന്നെ തന്നെ' ​ഗാനം എത്തി

Published : Nov 30, 2022, 10:40 PM ISTUpdated : Nov 30, 2022, 10:45 PM IST
തകർപ്പൻ ഡാൻസുമായി പൃഥ്വിരാജ്; ​'ഗോൾഡി'ലെ 'തന്നെ തന്നെ' ​ഗാനം എത്തി

Synopsis

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.

ഴ് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ​'ഗോൾഡ്' നാളെ തിയറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഈ അവസരത്തിൽ ചിത്രത്തിന്റെ ​ആദ്യ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിറ പ്രവർത്തകർ. തകർപ്പൻ ഡാൻസുമായി പൃഥ്വിരാജ് എത്തുന്ന 'തന്നെ തന്നെ' ​എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ​ഗാന​രം​ഗത്തുണ്ട്. 

രാജേഷ് മുരുകേശൻ സംഗീതം നൽകിയ ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ ട്രെന്റിം​ഗ് ആകാൻ പോകുന്ന മറ്റൊരു ​ഗാനമെന്നാണ് പ്രേക്ഷകർ പറയുന്നത്. ദിനേഷ് കുമാറിന്റെ കൊറിയോ​ഗ്രാഫിയിൽ വിക്രം എന്ന ചിത്രത്തിലെ ഏജന്റ് ടീന ആയി തിളങ്ങിയ വാസന്തി ആസോസിയേറ്റ് കൊറിയോ​ഗ്രഫറായി എത്തുന്നുണ്ട്. '

അതേസമയം, റിലീസിന് മുന്നെ തന്നെ ഗോള്‍ഡ് 50 കോടി ക്ലബില്‍ ഇടം പിടിച്ചു കഴിഞ്ഞു. പ്രീ റിലീസിലൂടെയാണ് ചിത്രം ഇത്രയും തുക കരസ്ഥമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ് കൂടിയാണിത്. വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ ആറായിരത്തിലധികം ഷോകളായിരിക്കും ഒരു ദിവസം ഉണ്ടായിരിക്കുക. 

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

'മണി പസിക്കിത് മണി'; ഹോട്ടലിലെത്തിയ ജയറാമിനോട് ജീവനക്കാരൻ, നിറഞ്ഞ് ചിരിച്ച് പാർവതി- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്