സായ് പല്ലവി- രൺബീർ കപൂർ ചിത്രം; 29 മില്യണും കടന്ന് 'രാമായണ'യിലെ ആദ്യ​ഗാനം

Published : Sep 16, 2026, 07:01 PM IST
Ramayana movie first song

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ സിനിമയിലെ എ.ആർ. റഹ്മാൻ ഈണം നൽകിയ 'ജയ് ജയ് റാം' എന്ന ആദ്യഗാനം വൻ ജനശ്രദ്ധ നേടുന്നു. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും.

ന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രാമായണ സിനിമയിലെ 'ജയ് ജയ് റാം' എന്ന ആദ്യ​ഗാനം ശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 29 മില്യൺ കാഴ്ചക്കാരെയാണ് ​ഗാനം നേടിയിരിക്കുന്നത്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഡോ. കുമാർ വിശ്വാസ് ആണ്. അരിജിത് സിംഗും ശ്രേയ ഘോഷാലും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു.

ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്.

അതേസമയം, രാമായണയുടെ മ്യൂസിക് റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്‍മ'; ട്രെയിലർ, ഓഡിയോ ലോഞ്ച് അപ്ഡേറ്റ് എത്തി
മുജീബ് മജീദിന്‍റെ സംഗീതം; 'പ്രഥമദൃഷ്ട്യാ കുറ്റക്കാരി'ലെ വീഡിയോ സോംഗ് എത്തി