'നാടൻ വൈബു'മായി റിബിന്‍ റിച്ചാര്‍ഡ്; വീഡിയോ വൈറല്‍

Published : Jun 09, 2020, 10:02 AM IST
'നാടൻ വൈബു'മായി റിബിന്‍ റിച്ചാര്‍ഡ്; വീഡിയോ വൈറല്‍

Synopsis

മലയാളിഡാ, അവസ്ഥ തുടങ്ങി നിരവധി ഹിറ്റ് ട്രാക്കുകള്‍ സമ്മാനിച്ച തിരുമാലിയാണ് നാടന്‍ വൈബിനുവേണ്ടി വരികളും റാപ്പും ഒരുക്കിയിരിക്കുന്നത്. 

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആല്‍ബം നാടന്‍ വൈബ് ഫീറ്റ് യൂട്യൂബില്‍ തരംഗമാവുന്നു. മലയാളിഡാ, അവസ്ഥ തുടങ്ങി നിരവധി ഹിറ്റ് ട്രാക്കുകള്‍ സമ്മാനിച്ച തിരുമാലിയാണ് നാടന്‍ വൈബിനുവേണ്ടി വരികളും റാപ്പും ഒരുക്കിയിരിക്കുന്നത്. ജീവിതത്തോടുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും സമീപനവുമാണ് ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിലൂടെ നാടന്‍ വൈബ് പകര്‍ന്നു നല്‍കുന്നത്. 

ഈ ലോകം അത് മുന്നോട്ടേക്ക്, നിലയറിയാതെ പിന്നോട്ടേക്ക്, ഈ ഞാനും അതിൻ പിറകെ പോക്ക്, തലവര ഇത് എങ്ങോട്ടേക്ക് എന്നാരംഭിക്കുന്ന വരികളുമായുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. റിബിന്‍ റിച്ചാര്‍ഡിന്റെ കൊല്ലപ്പെടും എന്ന ഇഡിഎം വളരെയധികം ശ്രദ്ധനേടിയിരുന്നു
 

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി