സൈജു കുറുപ്പ് ചിത്രം ‘ആര’ത്തിലെ 'നറുതിങ്കൾ നീ..' ​ഗാനം റിലീസ് ചെയ്തു

Published : Oct 13, 2026, 07:39 PM IST
Aaram

Synopsis

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായ ആരം എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലെ നറുതിങ്കൾ നീ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആരം എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'നറുതിങ്കൾ നീ..' എന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് രോഹിത്ത് ​ഗോപാലകൃഷ്ണൻ ആണ്. ജിസ് ജോയ് എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ഹരിചരൺ, ആരതി എം.എൻ. അശ്വിൻ, വാസുദേവ് ​​കെ രാജ, നോറ ആൻ ജേക്സ്, ശ്രിത ഗണേഷ്, മേധ ഗണേഷ്, ചിന്മയി എന്നിവർ ചേർന്നാണ്. സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ‘ആരം’. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവതരണവും അപ്രതീക്ഷിത വഴിത്തിരിവുകളും ശ്രദ്ധ നേടിയിരുന്നു. ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിനൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്ന കഥപറച്ചിലും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ക്ലൈമാക്സും ചിത്രത്തെ ആദ്യാവസാനം ആകാംക്ഷയോടെ കാണാൻ സഹായിക്കുന്നുവെന്നാണ് നിരൂപണത്തിൽ പറയുന്നത്. അനാവശ്യ രംഗങ്ങളിലേക്ക് നീങ്ങാതെ കഥയുടെ സംഘർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവതരണവും പ്രശംസിക്കപ്പെടുന്നു.

പൊലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പ് അവതരിപ്പിച്ച സ്വാഭാവിക പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അദ്ദേഹം വൈകാരികമായ ആഴം നൽകുന്നു. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുന്നു.

വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ത്രില്ലറിന്റെ അന്തരീക്ഷത്തിന് കരുത്തേകുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് വിതരണം.‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

PREV
Read more Articles on
click me!

Recommended Stories

കനവിലെ നിലാവ് നീ..; 'ഹൈക്കു'വിലെ മനോഹര ലവ് സോം​ഗ് റിലീസായി
രണബാലിയിലെ ഗാനം 'പോരിൻ കാഹളം' പുറത്ത്, ചിത്രം ഒക്ടോബർ 16 ന് തിയറ്ററുകളിൽ