ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹൻ; 'ശാകുന്തളം' മനോഹര മെലഡി എത്തി

Published : Jan 25, 2023, 07:17 PM ISTUpdated : Jan 25, 2023, 07:22 PM IST
ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹൻ; 'ശാകുന്തളം' മനോഹര മെലഡി എത്തി

Synopsis

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 

സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. 'ഋഷിവനം ആകും..' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ മലയാള വെർഷൻ ആലപിച്ചിരിക്കുന്നത് കൃഷ്ണ, ചിന്മയി എന്നിവർ ചേർന്നാണ്. മണി ശർമ്മയുടെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് കൈലാസ് ഋഷിയാണ്. ശകുന്തള, ദുഷ്യന്തൻ എന്നിവരുടെ പ്രണയമാണ് ​ഗാനരം​ഗത്ത് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്. . 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ.  ശാകുന്തളം ഫെബ്രുവരി 17നാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. 

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗുണശേഖര്‍ ആണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 

യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.  വാടക ​​ഗർഭധാരണത്തിന്റെ പുറകിൽ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. 

'അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല'; ധർമ്മജൻ

'പുള്ളി' എന്ന ചിത്രമാണ് ദേവ് മോ​ഹന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്