'മായാജാലക്കാരാ'; എസ് എന്‍ സ്വാമി ചിത്രത്തിലെ ഗാനമെത്തി

Published : Jul 28, 2024, 08:16 AM IST
'മായാജാലക്കാരാ'; എസ് എന്‍ സ്വാമി ചിത്രത്തിലെ ഗാനമെത്തി

Synopsis

അഖില്‍ എസ് ചന്ദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

മുതിര്‍ന്ന തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. മായാജാലക്കാരാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. അഖില്‍ എസ് ചന്ദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കാര്‍ത്തിക ആര്‍ കുമാറും വിഷ്ണു എസ് കുറുപ്പും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എൻ സ്വാമിയുടേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. 

ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കോസ്റ്റ്യൂം സ്റ്റെഫി സേവിയർ, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ശിവറാം, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, അസേസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് അജിത് എ ജോർജ്, വിഎഫ്എക്സ് ഡിജിബ്രിക്ക്സ്, ഡിഐ മോക്ഷ, സ്റ്റിൽസ് നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : 'മഹാരാജ' ഹിന്ദിയില്‍ എത്തിക്കാന്‍ ആ സൂപ്പര്‍താരം? റൈറ്റ്സ് വാങ്ങിയതായി റിപ്പോര്‍ട്ട്

PREV
click me!

Recommended Stories

മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ
മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ