13ന് മുകളിൽ ആർക്കും കാണാവുന്ന 'അവിഹിതം'; ആദ്യഗാനം പുറത്തിറങ്ങി

Published : Oct 09, 2025, 07:51 AM IST
Avjhitham directed by Senna Hegde

Synopsis

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന്റെ സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ സിനിമയാണ് 'അവിഹിതം'. ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ "അയ്യയ്യേ, നിർമ്മലേ..." എന്ന ഗാനം പുറത്തിറങ്ങി.

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം 'അവിഹിത'ത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ശ്രീരാഗ് സജി സംഗീതം പകർന്ന് സിയ ഉൾ ഹഖ്, ശ്രീരാഗ് സജി എന്നിവർ ആലപിച്ച " അയ്യയ്യേ, നിർമ്മലേ..."എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് U/A സെർട്ടിഫിക്കറ്റും ലഭിച്ചു.

ഒക്ടോബർ പത്തിന് തിയേറ്ററുകളിലേക്ക്

ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രീയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ സനാത് ശിവരാജ്. സംഗീതം ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്, കല കൃപേഷ് അയ്യപ്പൻകുട്ടി, അക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ്, മേക്കപ്പ് രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ എസ് ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ് റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് ആദർശ് ജോസഫ്, മാർക്കറ്റിംഗ് കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് ടെൻജി മീഡിയ, സ്റ്റിൽസ് ജിംസ്ദാൻ, ഡിസൈൻ അഭിലാഷ് ചാക്കോ, വിതരണം ഇഫോർ എക്സ്പിരിമെന്റ്സ് റിലീസ്. പി ആർ ഒ- എ എസ് ദിനേശ്. ഒക്ടോബർ പത്തിന് ഈ അവിഹിതം പ്രദർശനത്തിനെത്തും.

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്