Latest Videos

അമ്പോ.. ഇത് കലക്കും; അനിരുദ്ധിന്റെ സം​ഗീതം, തകർത്താടി ഷാരൂഖ്, 'ജവാൻ' സോം​ഗ്

By Web TeamFirst Published Jul 31, 2023, 1:12 PM IST
Highlights

ചെന്നൈ എക്സ്പ്രെസിലെ ലുങ്കി ഡാൻസിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവയ്ക്കുന്ന ​ഗാനം കൂടിയാണിത്. 

ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'സിന്ദാ ബാന്ദ..' എന്ന​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഡപ്പാം കൂത്ത് സ്റ്റൈലിൽ തകർത്താടുന്ന ഷാരൂഖിനെ ​ഗാനരം​ഗത്ത് കാണാം. 

കളർഫുൾ ആയി ​ഗാനത്തിൽ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ചെന്നൈ എക്സ്പ്രെസിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവയ്ക്കുന്ന ​ഗാനം കൂടിയാണിത്. ഗാനത്തിന്റെ രംഗത്തില്‍ ആയിരത്തിലധികം ഡാൻസര്‍മാരാണ് പങ്കെടുത്തിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 15 കോടിയാണ് ഗാനത്തിന്‍റെ ബജറ്റ് എന്നുമാണ് വിവരം. 

 

ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന 'ജവാൻ' ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.  'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. 

ഉണ്ണി മുകുന്ദൻ സീരിയലിൽ; പ്രമോ പുറത്ത്

 എന്തായാലും വന്‍ ഹൈപ്പോടെ എത്തുന്ന ജവാന്‍ ആരാധകരെ നിരാശരാക്കില്ല എന്നാണ് വ്യക്തമാകുന്നത്. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. 'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു.

tags
click me!