'വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്റെ മനസ്സിലുണ്ടാകും' : മകളുടെ ഓർമയിൽ കെ എസ് ചിത്ര

Published : Dec 18, 2022, 04:02 PM ISTUpdated : Dec 18, 2022, 04:09 PM IST
'വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്റെ മനസ്സിലുണ്ടാകും' : മകളുടെ ഓർമയിൽ കെ എസ് ചിത്ര

Synopsis

എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം.  

കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ ഓര്‍മകള്‍ എന്നും കേരളക്കരയ്ക്കും ഒരു നൊമ്പരമാണ്. ചിത്രയെ എന്ന പോലെ നന്ദനയെയും പ്രേക്ഷകരും ഏറെ ഇഷ്‍ടപ്പെട്ടിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്‍ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. ഓരോ ഓർമദിനത്തിലും പിറന്നാൾ‌ ദിനത്തിലും നന്ദനയുടെ ഓർമകൾ ചിത്ര പങ്കുവയ്ക്കാറുണ്ട്.  ഇന്നിതാ മകളെ കുറിച്ച് ചിത്ര പങ്കുവച്ച പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

“സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ടാകും. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന”, എന്നാണ് മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചത്.

നന്ദന എന്നും ഹൃദയത്തില്‍ ജീവിക്കുമെന്നാണ് മകളുടെ ഓര്‍മ ദിനത്തില്‍ കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. സ്‍നേഹം ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. പൊന്നോമനയെ മിസ് ചെയ്യുന്നുവെന്നും കെ എസ് ചിത്ര എഴുതിയിരിക്കുന്നു. 

എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം.  വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്‍തു. 2011ല്‍ ദുബായ്‍യിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ഇപ്പോഴുള്ള ജീവിതം.

'പഠാനി'ലെ ദീപികയുടെ ഗാനം, എന്ത് ഭാർത്താവാണ് രൺവീർ എന്ന് മുൻ ഐപിഎസ് ഓഫീസർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. വര്‍ഷങ്ങള്‍ നീണ്ട തന്‍റെ സംഗീത ജീവിതത്തില്‍ ചിത്ര സമ്മാനിച്ചത് ഒട്ടേറെ മികച്ച ഗാനങ്ങള്‍. കെ എസ് ചിത്രയെ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആറ് തവണ കെ എസ് ചിത്ര മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. കെ എസ് ചിത്രയ്‍ക്ക് 11 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്