കരോൾ ഗാനവുമായി 'കള്ളനും ഭഗവതിയും'

Published : Dec 17, 2022, 10:59 PM ISTUpdated : Dec 17, 2022, 11:00 PM IST
കരോൾ ഗാനവുമായി 'കള്ളനും ഭഗവതിയും'

Synopsis

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും

സ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. സന്തോഷ് വർമ്മ രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട് ബിജു നാരായണൻ ആലപിച്ച ഏറെ ഇമ്പ കരമായ ഈ ഗാനം. ഇതിനകം സോഷ്മീഡിയായിൽ വലിയ തരംഗമാണു സൃഷ്ടിച്ചിരിക്കുന്നത്.  

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഈ ചിത്രത്തിൽ അനുശ്രീയും ബംഗാളി നടി മോഷ എന്നിവരാണു നായികമാർ. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, ശ്രീകാന്ത് മുരളി രാജേഷ് മാധവ്,, ജയൻ ചേർത്തല, നോബി. ജയപ്രകാശ് കുളൂർ 'ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്. 

കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു.  പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാ സംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ് രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പരസ്യകല യെല്ലോ ടൂത്ത്, കാലിഗ്രാഫി കെ പി മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം. പി ആർ ഒ- എ എസ് ദിനേശ്.

'പഠാനി'ലെ ദീപികയുടെ ഗാനം, എന്ത് ഭാർത്താവാണ് രൺവീർ എന്ന് മുൻ ഐപിഎസ് ഓഫീസർ

'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രമാണ് വിഷ്ണുവിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വി സി അഭിലാഷ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്