വീണ്ടും വിദ്യാസാഗര്‍, ലാല്‍ജോസ് മാജിക്; 'സോളമന്‍റെ തേനീച്ചകള്‍' വീഡിയോ ഗാനം

By Web TeamFirst Published Aug 21, 2022, 7:57 PM IST
Highlights

പോയ വാരാന്ത്യം തിയറ്ററുകളിലെത്തിയ ചിത്രം

ലാല്‍ ജോസ് സംവിധാനം ചെയ്‍ത നിരവധി ചിത്രങ്ങളിലൂടെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചയാളാണ് വിദ്യാസാഗര്‍. ലാല്‍ജോസിന്‍റെ ഏറ്റവും പുതിയ ചിത്രം സോളമന്‍റെ തേനീച്ചകളിലും വിദ്യാസാഗര്‍ ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ആനന്ദമോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് അഭയ് ജോധ്‍പുര്‍കറും അന്വേഷയും ചേര്‍ന്നാണ്.

ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദര്‍ശന സുദര്‍ശന്‍, ശംഭു, ആഡിസ് ആന്റണി അക്കര, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ എന്നിങ്ങനെയാണ് താരനിര.

ALSO READ : തെലുങ്കിലെ 'സ്റ്റീഫന്‍' എത്തി; ഒപ്പം സല്‍മാന്‍, നയന്‍താര; 'ഗോഡ്‍ഫാദര്‍' ടീസര്‍

എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്‍മല്‍ സാബു നിര്‍വ്വഹിക്കുന്നു. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം  വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍, ഗാനരചന വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍ മുഹമ്മദ് ഷാഹിം, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ് ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍ ജിസന്‍ പോൾ.

click me!