'ഇരുട്ടത്താണ് ഒറ്റയ്ക്കാണെന്ന് കരുതണ്ട'; വെര്‍ട്ടിക്കല്‍ പ്രൊമോ വീഡിയോയുമായി 'വൈറസ്'

Published : Jun 02, 2019, 06:58 PM IST
'ഇരുട്ടത്താണ് ഒറ്റയ്ക്കാണെന്ന് കരുതണ്ട'; വെര്‍ട്ടിക്കല്‍ പ്രൊമോ വീഡിയോയുമായി 'വൈറസ്'

Synopsis

വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലാണ് 'സ്‌പ്രെഡ് ലവ്' എന്ന വീഡിയോ സോംഗ്. സുഷിന്‍ ശ്യാം ആണ് സംഗീതം. ഹര്‍ഷാദ് അലി സംവിധാനം ചെയ്തിരിക്കുന്നു. അജയ് മേനോന്‍ ഛായാഗ്രഹണം. ഷെല്‍ട്ടണ്‍ പിനെയ്‌റോയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ന്റെ പ്രൊമോഷണല്‍ വീഡിയോ പുറത്തെത്തി. വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലാണ് 'സ്‌പ്രെഡ് ലവ്' എന്ന വീഡിയോ സോംഗ്. സുഷിന്‍ ശ്യാം ആണ് സംഗീതം. ഹര്‍ഷാദ് അലി സംവിധാനം ചെയ്തിരിക്കുന്നു. അജയ് മേനോന്‍ ഛായാഗ്രഹണം. ഷെല്‍ട്ടണ്‍ പിനെയ്‌റോയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയും അതിന്റെ പ്രതിരോധവും പശ്ചാത്തലമാക്കുന്ന ചിത്രമാണ് 'വൈറസ്'. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി