പൂരം പോലെ ഒരു പാട്ട്; കേരളപ്പിറവി ദിനത്തില്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ആല്‍ബം

Published : Nov 01, 2019, 05:16 PM IST
പൂരം പോലെ ഒരു പാട്ട്; കേരളപ്പിറവി ദിനത്തില്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ആല്‍ബം

Synopsis

'ഉറപ്പാണേ' എന്ന് ആരംഭിക്കുന്ന പാട്ട് പെര്‍ഫോം ചെയ്തിരിക്കുന്നത് തൃശൂര്‍ വടക്കുംനാഥ സന്നിധിക്ക് മുന്നില്‍ നിന്നാണ്. സ്റ്റീഫനൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാന്‍ഡും മിഥുന്‍ രമേശും ആട്ടം കലാസമിതിയിലെ കലാകാരികളുമുണ്ട്. 

നിരവധി വേദികളില്‍ തന്റെ കീബോര്‍ഡില്‍ വിസ്മയം വിരിയിച്ചിട്ടുള്ള ആളാണ് സ്റ്റീഫന്‍ ദേവസ്സി. നിരവധി ആരാധകരുമുണ്ട് അദ്ദേഹത്തിന്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ ഒരു സംഗീത ആല്‍ബവുമായി എത്തിയിരിക്കുകയാണ് സ്റ്റീഫനും സംഘവും. 'ഉറപ്പാണേ' എന്ന് ആരംഭിക്കുന്ന പാട്ട് പെര്‍ഫോം ചെയ്തിരിക്കുന്നത് തൃശൂര്‍ വടക്കുംനാഥ സന്നിധിക്ക് മുന്നില്‍ നിന്നാണ്. സ്റ്റീഫനൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാന്‍ഡും മിഥുന്‍ രമേശും ആട്ടം കലാസമിതിയിലെ കലാകാരികളുമുണ്ട്. 

മൂന്നേമുക്കാല്‍ മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പാട്ടിന്റെ വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്തത് എം ജി ശ്രീകുമാര്‍ ആണ്. അജീഷ് ദാസനാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സ്റ്റീഫന്‍ ദേവസ്സിക്കൊപ്പം ശ്യാം പ്രസാദും പാടിയിരിക്കുന്നു. ഛായാഗ്രഹണം സുരേഷ്, അഖില്‍, ശരത്ത് എന്നിവര്‍ ചേര്‍ന്ന്. അസോസിയേറ്റ് ഡയറക്ടര്‍ സര്‍ജി വിജയന്‍. എഡിറ്റിംഗ് ദിനേശ് ഭാസ്‌കര്‍.

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ