'തീ തുടികളുയരെ'; ആകാശഗംഗ 2ലെ വീഡിയോ ഗാനം എത്തി

Published : Oct 27, 2019, 05:33 PM ISTUpdated : Oct 27, 2019, 05:38 PM IST
'തീ തുടികളുയരെ'; ആകാശഗംഗ 2ലെ വീഡിയോ ഗാനം എത്തി

Synopsis

20 വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ 'ആകാശഗംഗ'യുടെ രണ്ടാംഭാഗമാണ് ചിത്രം. പുതുമുഖം ആരതിയാണ് നായിക.  

വിനയന്‍ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2'ലെ വീഡിയോ ഗാനം പുറത്തെത്തി. 'തീ തുടികളുയരെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം ബിജിബാല്‍. പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍. 

20 വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ 'ആകാശഗംഗ'യുടെ രണ്ടാംഭാഗമാണ് ചിത്രം. പുതുമുഖം ആരതിയാണ് നായിക. രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുമില്‍ സുഖദ, ഇടവേള ബാബു, റിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നവംബര്‍ ഒന്ന് റിലീസ്.

PREV
click me!

Recommended Stories

വരികളിലും സം​ഗീതത്തിലും പ്രണയവും ഓര്‍മ്മകളും; ആസ്വാദകപ്രീതി നേടി സംഗീത ആല്‍ബം 'ഇന്നും'
സൂരിയുടെ നായികയായി മഹിമ നമ്പ്യാർ; ശ്രദ്ധനേടി 'മണ്ടാടി'യിലെ റൊമാന്റിക് ​ഗാനം