കായങ്ങള്‍ നൂറ്; കെ എസ് ചിത്രയ്‍ക്കൊപ്പം വീഡിയോ ഗാനത്തില്‍ സുരേഷ് ഗോപിയും

Web Desk   | Asianet News
Published : May 09, 2020, 10:19 PM IST
കായങ്ങള്‍ നൂറ്; കെ എസ് ചിത്രയ്‍ക്കൊപ്പം വീഡിയോ ഗാനത്തില്‍ സുരേഷ് ഗോപിയും

Synopsis

മലയാളത്തിന്റെ പ്രമുഖ പിന്നണി ഗായകര്‍ ഒന്നിച്ച വീഡിയോ ഗാനം.

മലയാളത്തിലെ പ്രമുഖ പിന്നണി ഗായകര്‍ ഒന്നിച്ച വീഡിയോ ഗാനമാണ് കായങ്ങള്‍ നൂറ്. മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തമിഴ് പാട്ടാണ് കായങ്ങള്‍ നൂറ്. വിഷ്‍ണുരാജാണ് കായങ്ങള്‍ നൂറിന്റെ വരികള്‍ എഴുതിയതും ആശയത്തിന് രൂപം നല്‍കിയതും. ലാല്‍കൃഷ്‍ണൻ എസ് അച്യുതനാണ് വീഡിയോ എഡിറ്റ് ചെയ്‍തത്. നീ പടൈത്ത കടവുളെത്താൻ നീ നമ്പുകിറേൻ എന്ന വരികളുടെ ദൃശ്യത്തിലാണ് സുരേഷ് ഗോപി എംപിയുള്ളത്. സേർന്ത് വാഴ്‌വതു താൻ നന്മൈ എന്ന വരികളില്‍ പാടിനിര്‍ത്തുന്നത് കെ എസ് ചിത്രയാണ്. മധുബാലകൃഷ്‍ണൻ, ഹരീഷ് ശിവരാമകൃഷ്‍ണൻ, സത്യപ്രകാശ് ധർമർ, സയനോര ഫിലിപ്പ്, സിതാര കൃഷ്‍ണകുമാർ, നജീം അർഷാദ്, മൃദുല വാരിയർ, രഞ്ജിനി ജോസ്, അമൃത സുരേഷ്, അഭിരാമി സുരേഷ്, നിരഞ്ജ്, സജിൻ എന്നിവരാണ് പാടിയിരിക്കുന്നത്. അരുണ്‍ ഗോപനാണ് പാട്ടിന് സംഗീതം പകര്‍ന്നതും സംവിധാനം നിര്‍വഹിച്ചതും. ലോക്ക് ഡൗണായതിനാല്‍ പലയിടങ്ങളില്‍ നിന്ന് ഗായകര്‍ ഓരോരുത്തരും പാടുകയായിരുന്നു.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്