മാസ് തായെൻ മോഡേൺ റോള്..; 'വിശ്വനാഥ് ആൻഡ് സൺസി'ലെ സൂര്യയുടെ മാസ് ​ഗാനം എത്തി

Published : Aug 04, 2026, 08:03 PM IST
Vishwanath and Sons

Synopsis

സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിവി പ്രകാശാണ് സംഗീതം. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന "വിശ്വനാഥ് ആൻഡ് സൺസ്" സിനിമയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് സം​ഗീതം ഒരുക്കിയ ​ഈ മാസ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഗാന ഖാതർ ആണ്. അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നതും. മമിത ബൈജു നായകിയായി എത്തുന്ന ചിത്രം 2026 ഓഗസ്റ്റ് 14ന് തിയറ്ററിൽ എത്തും. 

വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നിമിഷ് രവി ആണ് ഛായാഗ്രഹണം. 

PREV
Read more Articles on
click me!

Recommended Stories

സിനിമ പോലെ വേറിട്ട ഗാനം; അര്‍ക്കാഡോയുടെ സംഗീതത്തില്‍ 'പ്ലൂട്ടോ'യിലെ പുതിയ ഗാനം
'ദി വണ്‍ റൂള്‍'; 'വിശ്വനാഥ് ആൻഡ് സൺസി'ലെ പുതിയ ഗാനമെത്തി