എങ്ങോട്ടാ..; മനം നിറയ്ക്കും സുഷിൻ ശ്യാം സംഗീതം; ബാലനിലെ പുതിയ ഗാനം എത്തി, റിലീസ് നാളെ

Published : Jun 18, 2026, 02:15 PM IST
Balan directed by Chidambaram

Synopsis

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' എന്ന ചിത്രത്തിലെ 'എങ്ങോട്ടാ' എന്ന ഗാനം പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രം ജിത്തു മാധവന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. ചിത്രം അഞ്ച് ഭാഷകളിൽ ജൂൺ 19-ന് തിയേറ്ററുകളിലെത്തും.

ഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' സിനിമയുടെ രണ്ടാമത്തെ ഗാനമായ 'എങ്ങോട്ടാ..' പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ബാലന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനം പാടിയിരിക്കുന്നതും സുഷിൻ ശ്യാം തന്നെയാണ്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലൻ- ദി ബോയ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീഭാഷകളിലായി ജൂൺ 19ന് തിയേറ്ററുകളിലെത്തും. 

കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ താക്കോൽ മികച്ച പ്രതികരണം നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. സുഷിൻ ശ്യാമിന്റെ സംഗീത സംവിധാനം ചിത്രത്തിന്റെ ഹൈപ്പിനു ഒരു പ്രധാന ഘടകമാണ്. 

കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ട്രെയ്‌ലർ ഒരു ഗംഭീര അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൻ്റെ ദൈർഘ്യം 2 മണിക്കൂർ 27 മിനിറ്റ് ആണ്. ചിത്രത്തിൻ്റെ ട്രെയിലറും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

PREV
Read more Articles on
click me!

Recommended Stories

സൂര്യ- മമിത ബൈജു ചിത്രം; 'വിശ്വനാഥ് ആൻഡ് സൺസി'ലെ 'പട്ടാമ്പൂച്ചി' പ്രൊമോ വീഡിയോ, റിലീസ് ഓ​ഗസ്റ്റ് 14ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'അരൂപി'യിലെ വീഡിയോ ഗാനം എത്തി