എവിടെയായിരുന്നു ഇത്ര നാള്‍? ആ ചോദ്യത്തിന് മറുപടിയുമായി സുഷിന്‍ ശ്യാം; 'റേ' എത്തി

Published : Jul 04, 2025, 08:49 PM IST
Sushin Shyam ray music video

Synopsis

ഇന്‍ഡിപെന്‍ഡന്‍റ് മ്യൂസിക്കിലെ സുഷിന്‍റെ ആദ്യ ചുവടുവെപ്പ്

മലയാള സിനിമയില്‍ യുവനിര സംഗീത സംവിധായകരില്‍ ഏറ്റവും ആസ്വാദകപ്രീതി നേടിയ ആളാണ് സുഷിന്‍ ശ്യാം. കുമ്പളങ്ങി നൈറ്റ്സ്, ട്രാന്‍സ്, മിന്നല്‍ മുരളി, ഭീഷ്മ പര്‍വ്വം, രോമാഞ്ചം, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി നീളുന്നു അദ്ദേഹത്തിന്‍റെ ഡിസ്കോഗ്രഫി. പാട്ടുകള്‍ക്കൊപ്പം സുഷിന്‍ ചെയ്ത പശ്ചാത്തല സംഗീതവും വലിയ കൈയടികള്‍ നേടിയിട്ടുണ്ട്. സമീപകാലത്ത് ഏറെ സെലക്റ്റീവ് ആയി മാറിയിരുന്നു അദ്ദേഹം. അമല്‍ നീരദ് ചിത്രം ബോഗെയ്ന്‍വില്ലയ്ക്ക് ശേഷം സുഷിന്‍റെ സംഗീത സംവിധാനത്തില്‍ ഒരു സിനിമ എത്തിയിട്ടില്ല. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം തന്‍റെ സംഗീതത്തില്‍ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് സുഷിന്‍ ശ്യാം. എന്നാല്‍ അത് സിനിമയിലേത് അല്ല.

ഇന്‍ഡിപെന്‍ഡന്‍റ് മ്യൂസിക്കിലെ തന്‍റെ ആദ്യ ചുവടുവെപ്പ് എന്ന മുഖവുരയോടെയാണ് സുഷിന്‍ ശ്യാം തന്‍റെ പുതിയ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ജലമൗനം തേടും വേരുകൾ എന്നാരംഭിക്കുന്ന ഗാനത്തിന് റേ എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടിക്കാല ഓര്‍മ്മയും ഭാവനയുമൊക്കെ കൂടിക്കലര്‍ന്ന കൗതുകകരമായ ദൃശ്യാവിശ്കാരമാണ് ഗാനത്തിന് നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റേതാണ് വരികള്‍. വീഡിയോയുടെ കഥയും സംവിധാനവും വിമല്‍ ചന്ദ്രന്‍ ആണ്.

അര്‍ച്ചിത് അഭിലാഷ്, രാമു ശ്രീകുമാര്‍, സുബീഷ് മീന സുധാകരന്‍, രമ്യ അനൂപ്, ശരത് സുരേഷ് എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജയ് മേനോന്‍, തിരക്കഥ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹര്‍ഷദ് അലി, പ്രൊഡക്ഷന്‍ ഹൗസ് പപ്പായ ഫിലിംസ്, എഡിറ്റര്‍ അനന്ദു വിജയ്, കളറിസ്റ്റ് നികേഷ് രമേശ്, കലാസംവിധാനം നിരുപമ തോമസ്, വസ്ത്രാലങ്കാരം ഗീതാഞ്ജലി രാജീവ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി